തൃശ്ശൂർ : ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളംവീട്ടിൽ മുഹമ്മദ് അമീർ(30)ആണ് അറസ്റ്റിലായത്.
മാല നഷ്ടപ്പെട്ട കുരുവിലശ്ശേരി സ്വദേശി ചുണ്ടങ്ങാപ്പറമ്പിൽ ഷൈലജ പ്രതിയെ തിരിച്ചറിഞ്ഞു. ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം നടന്നത്.
ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ചത്. അമീറിനൊപ്പമുണ്ടായിരുന്ന പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.