‘അമ്മയെയും ഭാര്യയെയും അടുക്കളയിൽ സഹായിക്കും’; വനിതാദിനത്തിൽ പുരുഷ പൊലീസുകാർക്ക് വേറിട്ട പ്രതിജ്ഞ

റൂറൽ എസ്.പി വൈഭവ് സക്സേനയുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ നടത്തിയത്
Women's day
Updated on

ലോകവനിതാ ദിനത്തിൽ എറണാകുളം റൂറൽ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി വേറിട്ട പ്രതിജ്ഞ. ഇന്നു മുതൽ ഞാൻ വീട്ടിലെ അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുമെന്ന് കൈകൾ ഉയർത്തിപ്പിടിച്ച് ചടങ്ങിൽ പങ്കെടുത്ത പുരുഷ പൊലീസുദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചെയ്തു.

റൂറൽ എസ്.പി വൈഭവ് സക്സേനയുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ നടത്തിയത്. ചടങ്ങിൽ സംസ്ഥാനത്തെ ഏക വനിതാ സ്ക്വാഡംഗമായ അജിത തിലകനെ ആദരിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറായ അജിത 150 ഓളം കേസുകളിൽ പ്രതേക സ്ക്വാഡിൽ അംഗമായിരുന്നു. കുടുംബ ജോലികൾ തീർത്തശേഷം ഔദ്യോഗിക ജോലിക്ക് വരുന്ന വനിത പൊലീസ് ഉദ്യേഗസ്ഥർ കൂടുതൽ ആദരവ് അർഹിക്കുന്നുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com