

വർക്കല: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിങ് പ്രസ്സിലെ മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം (Death). വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്.
പ്രിന്റിങ് പ്രസ്സിലെ പിന്നിങ് മെഷീനുള്ളിൽ സാരി കുടുങ്ങിയാണ് അപകടം ഉണ്ടായത്. മെഷീന് സമീപമുള്ള അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ മീനയുടെ സാരി മെഷീനിടയിൽ കുടുങ്ങുകയായിരുന്നു. സാരി കുരുങ്ങിയതിനെ തുടർന്ന് മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഉടൻ തന്നെ മെഷീൻ ഓഫാക്കിയ ശേഷം മീനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വർഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന
A woman identified as Meena, a resident of Cherukunnam, tragically died after her saree got caught in a pinning machine at the Poorna Publications printing press in Varkala, Thiruvananthapuram, around 10 AM today.