അമിത അളവിൽ ഗുളിക കഴിച്ച് ആശുപത്രിയിൽ എത്തിച്ചു: ചികിത്സയിൽ ആയിരുന്ന യുവതി തൂങ്ങി മരിച്ചു | Hospital

ഉടൻ കെട്ടഴിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അമിത അളവിൽ ഗുളിക കഴിച്ച് ആശുപത്രിയിൽ എത്തിച്ചു: ചികിത്സയിൽ ആയിരുന്ന യുവതി തൂങ്ങി മരിച്ചു | Hospital
Published on

കണ്ണൂർ: പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി സ്വദേശി ഇ.കെ. ലീനയാണ് (46) മരിച്ചത്.(Woman taken to hospital after taking overdose of pills hangs herself while undergoing treatment)

കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്നാണ് ലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലാം നിലയിലെ 401-ാം വാർഡിലെ ശുചിമുറിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ലീനയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ കെട്ടഴിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com