പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. രണ്ടു മാസം മുൻപാണ് വള്ളിയമ്മ എന്ന 45കാരിയെ കാണാതായത്. (Woman suspected to be murdered in Attappadi)
ഇവരുടെ ഒപ്പം താമസിച്ചിരുന്ന പഴനിയെ പുതൂർ പോലീസ് പിടികൂടി. സ്ത്രീയെ ഉൾവനത്തിൽ കുഴിച്ചിട്ടുവെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.
തുടർന്ന് പോലീസ് പഴനിയുമായി തിരച്ചിൽ നടത്തുകയാണ്. പോലീസിൽ പരാതി നൽകിയത് വള്ളിയമ്മയുടെ ആദ്യ ഭർത്താവിലെ മക്കളാണ്.