കൊച്ചി : കതൃക്കടവിലെ ബാറിൽ വീണ്ടും സംഘർഷം. യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോട്ടലിൽ ഡി ജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. (Woman stabbed man at a bar in Kochi)
ഇന്നലെ രാത്രി പത്തരയോടെ സംഭവമുണ്ടായത് മില്ലേനിയൽ ബാറിലാണ്. ബിയർ കുപ്പി പൊട്ടിച്ചാണ് ഇവർ ആക്രമണം നടത്തിയത്.
29കാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. സംഭവസമയത്ത് ഇവിടെ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉണ്ടായിരുന്നുവെന്നാണ് വിവരം.