കായംകുളം : തെരുവുനായ ആക്രമണത്തിൽ സ്‌ത്രീക്ക് ഗുരുതര പരിക്കേറ്റു. കണ്ടല്ലൂർ പഞ്ചായത്തിൽ ചാലുംമാട്ടേൽ ചിറയിൽ ഓമനയ്‌ക്കാണ് (69) പരിക്കേറ്റത്. വീടിന്റെ അടുക്കള വാതിലിന് സമീപം ഫോൺ ചെയ്‌തുകൊണ്ടിരുന്ന ഓമനയെ നായ ആക്രമിക്കുകയായിരുന്നു.
തടഞ്ഞപ്പോൾ കൈവിരലുകൾക്കും കൈത്തണ്ടയ്‌ക്കും ഗുരുതര പരിക്കേറ്റു. ഉടൻ കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് മുതുകുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവയ്‌പ്പും നടത്തി. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു.