
ആലപ്പുഴ: സ്വർണാഭരണം കാണാനില്ലെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഒടുവിൽ എത്തിച്ചേർന്നത് പരാതിക്കാരിയുമായി മൂന്ന് വർഷമായി അകന്നു കഴിഞ്ഞിരുന്ന ഭർത്താവിലേക്ക്.ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി ജമീലാപുരയിടം ഷംനയുടെയും മക്കളുടെയും 15 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മോഷണംപോയവിവരം വീട്ടുകാർ അറിയുന്നത്. ഷംനയുടെ ബന്ധുവിന്‍റെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിന് പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം മനസ്സിലായത്. തുടർന്ന് മോഷണവിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഭർത്താവാണെന്നു കണ്ടെത്തിയത്.