കൊല്ലം : കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ബോട്ട് ജീവനക്കാർ. കൊല്ലത്താണ് സംഭവം. ഓലയിൽകടവ് പാലത്തിൽ നിന്നും ചാടിയ കോട്ടയം സ്വദേശിനിയായ 22കാരിയുടെ ജീവനാണ് ഇവർ തിരിച്ചു പിടിച്ചത്. (Woman rescued by Boat crew in Kollam)
രാവിലെ 1 മണിയോടെയാണ് പെൺകുട്ടി കായലിലേക്ക് ചാടിയത്. ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ ഇക്കാര്യം കാണുകയും ഉടൻ തന്നെ സാഹസികമായി ഇവരെ രക്ഷിക്കുകയുമായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.