വർക്കലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു |Trespass

കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു.
train trespass
Published on

തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതിയെ തള്ളിയിട്ടത്.

വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. മദ്യപിച്ച് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആളാണ് പ്രശ്‌നമുണ്ടാക്കിയത്. ട്രെയിനില്‍ നിന്ന്‌ വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ആലുവയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com