പാലക്കാട്: നടുറോഡിൽ പ്രാർത്ഥിച്ച് സ്ത്രീ. നഗരത്തിലെ തിരക്കേറിയ ഐ.എം.എ ജംഗ്ഷനിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. നടുറോഡിൽ വിരിയിട്ട് നിസ്‌കരിച്ച സ്ത്രീയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.(Woman prays in the middle of the road in Palakkad, Police take her into custody)
കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തർക്കം നിലവിലുണ്ടെന്നും അത് ജനത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്നുമാണ് ഇവർ പോലീസിന് നൽകിയ വിശദീകരണം. തിരക്കേറിയ ജംഗ്ഷനിൽ സ്ത്രീ റോഡ് തടസ്സപ്പെടുത്തിയത് വലിയ വാഹനക്കുരുക്കിന് കാരണമായി.
ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുക്കാനാണ് സാധ്യത.
കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ വ്യത്യസ്തമായ പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്.