
കൊച്ചി : വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനാണ് ഇത്. (Woman police officer trapped after years of corruption)
സംഭവമുണ്ടായത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ശാന്തിനി കൃഷ്ണൻ നാല് വർഷമായി തട്ടിയെടുത്തത് 16,76,650 രൂപയാണ്.
രസീതിലും രജിസ്റ്ററിലുമുൾപ്പെടെ ഇവർ തിരിമറി നടത്തി. സംഭവം നടന്നിരുന്നത് 2018 മുതൽ 2022 വരെയുള്ള കാലയളവിലാണ്.