പാലക്കാട് : വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും പുതുപരിയാരം പഞ്ചായത്തിൻ്റെ കേരളോത്സവത്തിലെ കയ്യാങ്കളിയിൽ മർദ്ദനമേറ്റു. സമ്മാന ദാനത്തെച്ചൊല്ലിയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.(Woman panchayat president beaten in Palakkad)
ഇന്നലെ വൈകുന്നേരത്തോടെ സംഭവം ഉണ്ടായത് പാലക്കാട് മുട്ടിക്കുളങ്ങരയിലാണ്. സമ്മാന വിതരണം ഉടൻ വേണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
പഞ്ചായത്ത് പ്രസിഡൻ്റായ ബിന്ദുവിനടക്കം മർദ്ദനമേറ്റു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.