Murder : ആലുവ ലോഡ്ജ് കൊലപാതകം : ഇരുവരും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിൽ, ലോഡ്ജിൽ മുറിയെടുത്തത് 3 തവണ, വിവാഹക്കാര്യം പറഞ്ഞുള്ള തർക്കം കൊലയിൽ കലാശിച്ചു

ബിനു മദ്യപിക്കുന്നതിനിടെ അഖില വിവാഹക്കാര്യം പറഞ്ഞു. മുൻപും ഇവർ നാട്ടുകാരുടെ മുൻപിൽ വച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രതി പ്രകോപിതനായി.
Murder : ആലുവ ലോഡ്ജ് കൊലപാതകം : ഇരുവരും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിൽ, ലോഡ്ജിൽ മുറിയെടുത്തത് 3 തവണ, വിവാഹക്കാര്യം പറഞ്ഞുള്ള തർക്കം കൊലയിൽ കലാശിച്ചു
Published on

കൊച്ചി : ആലുവയിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഖില എന്ന മുപ്പതുകാരിയും, അറസ്റ്റ് ചെയ്യപ്പെട്ട ബിനു എന്ന 35കാരനും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിൽ ആയിരുന്നു.(Woman murdered in lodge in Kochi)

ഇവർ മൂന്ന് തവണ ലോഡ്ജിൽ മുറിയെടുത്തിരുന്നു. പലപ്പോഴും രണ്ടു ദിവസമടുപ്പിച്ച് അവിടെ താമസിച്ചിട്ടുമുണ്ട്. ഇന്നലെ മുറി ബുക്ക് ചെയ്തതും പണം അടച്ചതും യുവതിയാണ്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞത് ലോഡ്ജ് ജീവനക്കാരനാണ്.

രാത്രി എട്ടരയോടെ ഇരുവരും ഇവിടെയെത്തി. ബിനു മദ്യപിക്കുന്നതിനിടെ അഖില വിവാഹക്കാര്യം പറഞ്ഞു. മുൻപും ഇവർ നാട്ടുകാരുടെ മുൻപിൽ വച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രതി പ്രകോപിതനായി. വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്ക് നീങ്ങി. ഇതിനിടെ ഷോൾ ഉപയോഗിച്ച് യുവതിയുടെ കഴുത്ത് മുറുക്കി. ഇക്കാര്യം പറഞ്ഞത് ബിനുവാണ്.

മൃതദേഹം ഉണ്ടായിരുന്നത് ബാത്ത്റൂമിനോട് ചേർന്നാണ്. അഖില ബോധരഹിതയായി വീണപ്പോഴാണ് ഇയാൾ സുഹൃത്തിനെ വീഡിയോ കോൾ ചെയ്തത്. സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തോട്ടുങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ കൊലപാതകം നടന്നത്. ഇന്നലെ യുവാവ് എത്തിയതിന് ശേഷമാണ് യുവതി വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com