കൊച്ചി : ആലുവയിൽ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി. ജീവൻ നഷ്ടമായത് കൊല്ലം കുണ്ടറ സ്വദേശി അഖിലയ്ക്കാണ്. ഇവരുടെ സുഹൃത്തായ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Woman murdered in Kochi)
തോട്ടുങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ കൊലപാതകം നടന്നത്. ഇവർ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ടെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. ഇന്നലെ യുവാവ് എത്തിയതിന് ശേഷമാണ് യുവതി വന്നത്.
വിവാഹം ചെയ്യണമെന്ന യുവതിയുടെ ആവശ്യം മൂലം വഴക്കുണ്ടായെന്നും കൊല നടത്തിയെന്നുമാണ് വിവരം. ഇയാൾ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് മൃതദേഹം കാട്ടിക്കൊടുത്തു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്.