ആലപ്പുഴ : ഒറ്റപ്പനയിലെ തനിയെ താമസിക്കുന്ന സ്ത്രീയുടെ കൊലപാതകത്തിൽ എങ്ങുമെത്താതെ അന്വേഷണം. മൂന്ന് ദിവസം മുൻപാണ് ഹംലത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. (Woman murdered in Alappuzha)
വീടിന് പിറകിലുള്ള വാതിൽ ചവിട്ടിത്തുറന്ന നിലയിലായിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലുള്ള മൃതദേഹത്തിൽ മുഖത്ത് പാടുകൾ കണ്ടെത്തി. മുറിക്കുള്ളിൽ മുളക് പൊടി വിതറിയിരുന്നു.