ആലപ്പുഴ : ഒറ്റപ്പനയിൽ 57കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. റംലത്ത് എന്ന സ്ത്രീയെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിൽ ആയിരുന്നു മൃതദേഹം. (Woman murdered in Alappuzha)
അയൽവാസികളും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം കട്ടിലിലും കാൽ നിലത്തും ആയിരുന്നു. അടുക്കള വാതിൽ തുറന്നിരുന്നു. വീടിനുള്ളിൽ മുളകുപൊടി വിതറുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്‌തിരുന്നു.
ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടക്കും. പോലീസ് വ്യക്തമായ പരിശോധന നടത്തുകയാണ്.