കൊല്ലം : മലയാളി യുവതി ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഭർതൃപീഡനമെന്ന് കുടുംബം. (Woman kills daughter and commits suicide in Sharjah)
മരിച്ചത് കൊല്ലം സ്വദേശിയായ വിപഞ്ചിക, മകൾ വൈഭവി എന്ന ഒന്നര വയസുകാരി എന്നിവരാണ്. ഭർതൃപീഡനം സംബന്ധിച്ച് യുവതിയുടെ ശബ്ദസന്ദേശം ഉണ്ടെന്നാണ് കുടുംബം പറയുന്നത്.
യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. നിധീഷുമായി വിപഞ്ചിക അകന്ന് കഴിയുകയായിരുന്നു.