
ഇടുക്കി: പീരുമേട്ടിലെ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവം കാട്ടാന ആക്രമണം തന്നെയെന്ന് സ്ഥിരീകരണം(elephant attack). തോട്ടാപ്പുര സ്വദേശി സീത(42)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് നിഗമനത്തിൽ എത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ ഹാജരാകുമെന്ന് പീരുമേട് പോലീസ് അറിയിച്ചു. റിപ്പോർട്ട് പ്രകാരം ഇവരുടെ കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വന്നപ്പോൾ ഉണ്ടായതാണ്. ഇവരുടെ വാരിയെല്ലുകൾ കാട്ടാന ആക്രമണത്തിലാണ് ഒടിഞ്ഞതെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്.
അതേസമയം, ജൂൺ 13 നാണ് ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം മീൻമുട്ടി വനത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ തോട്ടാപ്പുര സ്വദേശി സീത (42) പോയത്. തുടർന്ന് കാട്ടാന ആക്രമണത്തിൽ സീത കൊല്ലപ്പെട്ടെങ്കിലും ഇവരുടെ ശരീരത്തിൽ പാടുകൾ കണ്ടെത്തിയതോടെ ഭർത്താവ് സംശയത്തിന്റെ നിഴലിലായിരുന്നു.