കണ്ണൂർ : മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ഇതിന് കാരണം ഭർതൃപീഡനം ആണെന്നാണ് മരിച്ച റിമയുടെ കുടുംബം പറയുന്നത്. കുഞ്ഞിനെ വേണമെന്ന് ഇയാൾ വാശി പിടിച്ചതായും ഇവർ പറയുന്നു.(Woman jumps into the river with her child in Kannur)
കണ്ണൂർ ചെമ്പല്ലിക്കുണ്ടിലാണ് സംഭവം. ഇവരുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷമാണ് ഗാർഹിക പീഡനത്തിന് കേസ് നൽകിയത്.
ഇരുവരും രണ്ടു വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് വിവരം. അതേസമയം മൂന്ന് വയസുകാരനായ മകനായി തിരച്ചിൽ തുടരുകയാണ്.