Well : കണ്ണൂരിൽ യുവതി 2 മക്കളെയുമെടുത്ത് കിണറ്റിൽ ചാടി: ഒരു കുട്ടിയും സ്ത്രീയും ഗുരുതരാവസ്ഥയിൽ

ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറും നാലും വയസുള്ള മക്കളുമായി ഇവർ കിണറിൽ ചാടിയത്
Well : കണ്ണൂരിൽ യുവതി 2 മക്കളെയുമെടുത്ത് കിണറ്റിൽ ചാടി: ഒരു കുട്ടിയും സ്ത്രീയും ഗുരുതരാവസ്ഥയിൽ
Published on

കണ്ണൂർ : രണ്ടു മക്കളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി. കണ്ണൂർ പരിയാരത്താണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറും നാലും വയസുള്ള മക്കളുമായി ഇവർ കിണറിൽ ചാടിയത്. (Woman jumped into the well with children )

ഒരു കുട്ടിയും യുവതിയും ഗുരുതരാവസ്ഥയിലാണ്. ഭർത്താവിൻ്റെ വീട്ടിൽ താമസിച്ചിരുന്ന ഇവർ വീട്ടുവളപ്പിലെ കിണറിലാണ് ചാടിയത്. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഇവർ 2 മാസം മുൻപ് ഭർതൃ മാതാവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com