കണ്ണൂർ : രണ്ടര വയസുള്ള കുഞ്ഞുമായി യുവതി പുഴയിലേക്ക് എടുത്തുചാടി. ഇവരുടെ മൃതദേഹം ലഭിച്ചു. കുഞ്ഞിനായി തിരച്ചിൽ നടക്കുകയാണ്. (Woman jumped into the river with child )
കണ്ണൂർ ചെമ്പല്ലിക്കുണ്ടിലാണ് സംഭവം. റിമ എന്ന യുവതിയാണ് മരിച്ചത്. രാത്രി ഒരു മണിയോടെ സ്‌കൂട്ടറിലെത്തിയ ഇവർ കുഞ്ഞുമായി പുഴയിലേക്ക് ചാടുകയായിരുന്നു.
സംഭവം കണ്ടത് മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ്. ഇവർ പോലീസിൽ വിവരമറിയിക്കുകയും ഫയർഫോഴ്‌സുമായി ചേർന്ന് തിരച്ചിൽ നടത്തുകയും ചെയ്തു.