
കോഴിക്കോട് : ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി ആക്രമണം.
അഞ്ചാം വാർഡിലെ കല്ലമ്മൽ ദേവി(65)യെയാണ് പന്നി ആക്രമിച്ചത്. ബുധൻ രാവിലെ തൊഴിലുറപ്പിന് പോകുമ്പോൾ ഇടവഴിയിൽവച്ച് പന്നി ഇടിക്കുകയായിരുന്നു.
പന്നിയുടെ ആക്രമണത്തിൽ ഇവർക്ക് തലക്ക് പരിക്കേറ്റു. ദേവി വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.