ഡിജിറ്റൽ തെളിവടക്കം യുവതി കൈമാറി ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടൻ? | Rahul mankootathil case

യുവതിയുടെ പരാതി മുഖ്യമന്ത്രിക്കു നൽകിയതോടെ എംഎൽഎ ഓഫീസും പൂട്ടി മുങ്ങിയിരിക്കുകയാണ്.
Rahul-mamkoottathil
Updated on

തിരുവനന്തപുരം: ലൈം​ഗികചൂഷണത്തിനിരയാക്കുകയും ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യുമെന്ന് റിപ്പോർട്ടുകൾ. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ ഉയർന്നഘട്ടം മുതൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമമാണ് യുവതി നിയമവഴിയിലേക്ക് എത്തിയതോടെ തകർന്നത്. വ്യക്തമായ തെളുവുകൾ ലഭിച്ച സാഹചര്യത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്.

രാഹുലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിവാദത്തിലകപ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടുനിൽക്കേയാണ് പരാതി കൂടി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പരാതി കൂടി വന്നതോടെ പോലീസ് ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കും. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. വിവാഹം ഉണ്ടായപ്പോള്‍ തന്നെ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്.

ലൈം​ഗികചൂഷണത്തിനിരയാക്കുകയും ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതി മുഖ്യമന്ത്രിക്കു നൽകിയതോടെ എംഎൽഎ ഓഫീസും പൂട്ടി മുങ്ങിയിരിക്കുകയാണ്.സ്ഥാനാർഥി പ്രചരണ പരിപാടിക്ക് ഇടയിലാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും പൂട്ടിയിട്ട നിലയിലായിരുന്നു എംഎൽഎ ഓഫീസ്.

അതേ സമയം,ലൈം​ഗികചൂഷണത്തിനിരയാക്കുകയും ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യും. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ ഉയർന്നഘട്ടം മുതൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമമാണ് യുവതി നിയമവഴിയിലേക്ക് എത്തിയതോടെ തകർന്നത്.

ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com