കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Woman

മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു
Woman found hanging in Kozhikode

കോഴിക്കോട്: കുറ്റ്യാടി തളീക്കരയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടർകുളങ്ങര സ്വദേശി ആനകുന്നുമ്മൽ ഷീബ (43) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം കണ്ടത്.(Woman found hanging in Kozhikode)

വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അയൽവാസിയാണ് ആദ്യം ഷീബയുടെ മൃതദേഹം കണ്ടത്. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com