കാസർഗോഡ് ഉപ്പളയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി | Woman

നസ്ബീന (25) ആണ് മരിച്ചത്.
Woman found hanging in Kasaragod
Updated on

കാസർഗോഡ്: ഉപ്പള സോങ്കാലിൽ യുവതിയെ കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്.(Woman found hanging in Kasaragod)

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയിൽ ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഉപ്പളയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് ഇവർക്ക്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com