
കണ്ണൂർ: കണ്ണൂരിൽ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടത്. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്.(Woman found dead near beverages outlet in Kannur)
ഇതൊരു സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.