കോട്ടയം : തമിഴ്‌നാട് വാൽപ്പാറയിൽ കോട്ടയം സ്വദേശിയുടെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മരിച്ചത് ഇ ടി ആർ എസ്റ്റേറ്റിലെ മാനേജരായ ഗ്രീസിൻ്റെ ഭാര്യയെ ഇന്ദുമതിയാണ്. (Woman found dead in Valparai )
ഇവർക്ക് 47 വയസായിരുന്നു. ഇന്ന് രാവിലെ 7.45നാണ് സംഭവം. ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട അയൽവാസികൾ എത്തിയപ്പോഴേക്കും ഇവർ മരിച്ചു. സംഭവത്തിൽ വാൽപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.