തിരുവനന്തപുരം : തലസ്ഥാനത്ത് വർക്കലയിൽ രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കാപ്പിൽ കായലിൽ നിന്ന് കണ്ടെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. (Woman found dead in Trivandrum)
മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടത്. ലാലി എന്ന 46കാരിയാണ് മരിച്ചത്. മൃതദേഹം കരയ്‌ക്കെത്തിച്ചത് വർക്കല ഫയർഫോഴ്സും അയിരൂർ പോലീസുമാണ്.
ഇത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരെ കാണാതായതായി മകൻ പരാതി നൽകിയിരുന്നു.