പാലക്കാട് : തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ വീടിനുള്ളിൽ മരിച്ച നിലയിൽ. ശ്രുതിമോളാ(30)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. (Woman found dead in Palakkad)
ഭർത്താവ് സാജനാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നിരുന്നാലും, മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.