പാലക്കാട് : ചാലിശേരിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ഹർഷയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. (Woman found dead in Palakkad)
ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്ഥലത്തെത്തിയ ചാലിശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.