കൈകളിൽ മുറിവേറ്റ പാടുകൾ : ആറ്റിങ്ങലിലെ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനി മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്ന യുവാവിനായി തിരച്ചിൽ | Woman

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Woman found dead in lodge in Attingal, search underway for youth who was with her
Published on

തിരുവനന്തപുരം: യുവതിയെ ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ ആസ്മിന (40) ആണ് മരിച്ചത്.(Woman found dead in lodge in Attingal, search underway for youth who was with her)

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്.

രാവിലെ ലോഡ്ജ് ജീവനക്കാർ മുറി തുറന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ കൈകളിൽ മുറിവേറ്റ പാടുകളുണ്ട്. കൂടെ ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായിട്ടില്ല. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com