കോഴിക്കോട് : നാദാപുരം തൂണേരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സന(23) യെ ആണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.