
കോഴിക്കോട്: നവവധുവിനെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയ്യോളിയിൽ ആണ് സംഭവം. (Woman found dead in Kozhikode)
മരിച്ചത് 24കാരിയായ ആര്‍ദ്ര ബാലകൃഷ്ണനാണ്. ഇവരുടെ വിവാഹം നടന്നത് ഫെബ്രുവരി രണ്ടിനാണ്. ആർദ്രയുടെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.