
കോഴിക്കോട്: ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശിയായ ഫിദ ഫാത്തിമ (22)യാണ്.( Woman found dead in Kozhikode )
ഇന്ന് രാവിലെയാണ് യുവതിയെ തൂണേരി പട്ടാണിയിലെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ ആണ്.
ഇന്നലെ ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ യുവതിയാണ് മരിച്ചത്. ഇത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.