കോട്ടയം :വീട്ടമ്മയെ വീടിന് പിറകിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ലീന ജോസ് എന്ന 56കാരിയാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. (Woman found dead in Kottayam)
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ഇവരും ഭർത്താവും രണ്ടു മക്കളും ഭർതൃപിതാവുമാണ് താമസിച്ചിരുന്നത്. ഒരു മകനൊഴികെ മറ്റെല്ലാവരും സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നു.
ഇയാൾ കടയടച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ ലീന പതിവായി വഴക്കിടുമെന്നാണ് വിവരം.