കാസർഗോഡ് : യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കരിന്തളം വടക്കേ പുലിയന്നൂരിലാണ് സംഭവം. (Woman found dead in Kasaragod with burn injuries)
വിജയൻ്റെ ഭാര്യയായ സവിതയെന്ന 45കാരിയാണ് മരിച്ചത്. 'ഞാൻ വരാം' എന്ന വാട്സാപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.