പാലക്കാട് : യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പെരിയാരത്ത് ആണ് സംഭവം. മീര എന്ന 29കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman found dead in husband's house in Palakkad)
ഇന്നലെ ഇവർ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെക്ക് വന്നിരുന്നു. പിന്നാലെ രാത്രി 11ഓടെ ഇയാളെത്തി തിരികെ കൊണ്ടുപോയി.
ഭർത്താവ് അനൂപ് കൊണ്ട് പോയതിന് ശേഷം പോലീസ് മരണവിവരം അറിയിക്കുകയായിരുന്നു. മീര ഒരിക്കലും ജീവനൊടുക്കില്ല എന്നാണ് കുടുംബം പറയുന്നത്.