
പാലക്കാട് : ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. (Woman found dead in husband's house)
നേഖ സുബ്രഹ്മണ്യൻ എന്ന 25കാരിയാണ് മരിച്ചത്. അസ്വാഭാവികതയനുഭവപ്പെട്ട ആശുപത്രി അധികൃതരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. യുവതിയെ ഭർത്താവ് മുൻപും ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ പറയുന്നത്.
നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കുടുംബം. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപ് നിഖയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.