
കോഴിക്കോട് : ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വടകര സ്വദേശിനിയായ പെൺകുട്ടിക്കാണ് അപകടം സംഭവിച്ചത്. കണ്ണൂർ - കോയമ്പത്തൂർ എക്സ്‌പ്രസിൽ ആയിരുന്നു ഇത്.(Woman falls from Train in Kozhikode)
റീഹ എന്ന 19കാരി തലചുറ്റി വീണതാണ് എന്നാണ് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.