തിരുവനന്തപുരം : ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി തീവണ്ടിയിൽ നിന്നും വീണ് മരിച്ചു. ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം -ചെന്നൈ എക്സ്‌പ്രസിലായിരുന്നു യാത്ര. (Woman falls from train and dies)
ചോളാർപേട്ടയ്ക്ക് സമീപം ആയിരുന്നു അപകടം. മരിച്ചത് റോഷ്‌നി എന്ന 30കാരിയാണ്. ഭർത്താവ് രാജേഷിനൊപ്പം ചികിത്സയിലുള്ള ഭർതൃപിതാവിനെ കാണാൻ പുറപ്പെട്ടതാണ് ഇവർ. ശൗചാലയത്തിലേക്ക് പോയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.
ബിരുദാനന്തര ബിരുദധാരിയായ രോഷ്‌നിയെ മഹാദുരന്തം തേടി വന്നത് 3 പി എസ് സി പരീക്ഷയിലും ദേവസ്വം ബോർഡ് പരീക്ഷയിലും വിജയം നേടി ജോലി കാത്തിരിക്കവെയാണ്.