റിപ്പോർട്ട് : അൻവർ ഷരീഫ്
താനൂർ: ഇന്നലെ രാത്രി 11 മണിയോടെ ഷോർണൂർ കോഴിക്കോട് പാസഞ്ചറിൽ തിരൂരിൽ നിന്ന് കയറിയ സ്ത്രീക്ക് ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റു. ദമ്പതികൾ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഭർത്താവ് റെയിൽവേ മാസ്റ്ററെ വിവരമറിയിച്ചു.
രാത്രി റെയിൽവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബി ടി ടീം അറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്നും ടി ഡി ആർ എഫ് വളണ്ടിയർമാരും, റെയിൽവേ B.T ടീമും, താനൂർ പോലീസും, ചേർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്തി.
താനൂരിൽ നിന്നും ഓലപ്പീടിക ഗേറ്റ് എത്തുന്നതിന് ഏകദേശം 50 മീറ്റർ മുന്നേ ഒരു വീടിൻറെ വരാന്തയിൽ തല പൊട്ടി കിടക്കുന്ന യുവതിയെ കണ്ട് നാട്ടുകാർ താനൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ടി ഡി ആർ എഫ് വളണ്ടിയർമാരും, താനൂർ പോലീസും ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനിൽ നിന്നും വീണത്. ഭർത്താവ് അലക്സാണ്ടർ കൂടെയുണ്ടായിരുന്നു.