
ആലപ്പുഴ : 18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊല്ലാൻ ശ്രമം. ആലപ്പുഴയിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് അയൽവാസികൾ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിൽ കലാശിച്ചത്. (Woman escapes murder attempt in Alappuzha)
പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. അയൽവാസിയായ ജോസ് ആണ് ഇക്കാര്യം ചെയ്തത്. തുടർന്ന് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു.