ആലപ്പുഴ : 27കാരി ചേർത്തലയിൽ നിന്നും 17കാരനുമായി നാട് വിട്ടു. ഇവരെ കൊല്ലൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തത് സനൂഷയെയാണ്. (Woman elopes with Teen boy in Alappuzha)
കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് നടപടി ഉണ്ടായത്. 2 ദിവസം മുൻപാണ് ഇവർ വിദ്യാർത്ഥിയുമായി നാട് വിട്ടത്.
വാട്സാപ്പ് സന്ദേശം പിന്തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ കുടുംബത്തോടൊപ്പം വിട്ടു.