പരപ്പനങ്ങാടിയിൽ ഭർത്താവിനെ നടുറോഡിലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി |woman elope

മുണ്ടിയന്‍കാവ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് വിവാഹപ്പിറ്റേന്ന് ഒളിച്ചോടിയത്.
women elope
Updated on

മലപ്പുറം : പരപ്പനങ്ങാടിയിൽ വിവാഹപ്പിറ്റേന്ന് കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി.ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് വിവാഹപ്പിറ്റേന്ന് ഒളിച്ചോടിയത്.

യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് നടന്നത്. കല്യാണവിരുന്നു കഴിഞ്ഞ് യുവതിയും ഭര്‍ത്താവും ഭർതൃഗൃഹത്തിലേക്ക് മടങ്ങി പോകുന്നവഴിയാണ് സംഭവം നടന്നത്.

പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിക്കുകയും വണ്ടിയില്‍ നിന്നിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ വെള്ളിയാഴ്ച കാമുകന്റെ വീട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ കൂടെ വിട്ടയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com