കോഴിക്കോട് : കേരളത്തിൽ വീണ്ടും വൈദ്യുതാഘാതമേറ്റ് മരണം. കോഴിക്കോട് വടകരയിലാണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീഴുകയായിരുന്നു. (Woman electrocuted to death in Vatakara)
ഉഷ എന്ന 53കാരിയാണ് മരിച്ചത്. രാവിലെ മുറ്റമടിക്കുന്ന അവസരത്തിലാണ് ഷോക്കേറ്റത്. ഇവരെ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.