

തൃശ്ശൂർ: കൊടകര വെള്ളിക്കുളങ്ങര റോഡിൽ സ്കൂട്ടർ യാത്രികയായ യുവതി ബസിടിച്ച് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്.(Woman dies tragically after bus runs over her body in Thrissur)
ആഫിദ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കൊടകര വെള്ളിക്കുളങ്ങര റോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡിലേക്ക് തെറിച്ചു വീണു. ഈ സമയം അതേ ദിശയിൽ പിന്നാലെ വന്ന ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
അപകടത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊടകര പൊലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.