പയ്യന്നൂരിൽ അമിത വേഗതയിൽ എത്തിയ കാറിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം : മദ്യ ലഹരിയിൽ ആയിരുന്ന 2 പേർ കസ്റ്റഡിയിൽ | Car

നീലേശ്വരം സ്വദേശികളായ രണ്ട് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പയ്യന്നൂരിൽ അമിത വേഗതയിൽ എത്തിയ കാറിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം : മദ്യ ലഹരിയിൽ ആയിരുന്ന 2 പേർ കസ്റ്റഡിയിൽ | Car
Published on

കണ്ണൂർ: പയ്യന്നൂരിൽ കാറിടിച്ച് ഓട്ടോ യാത്രക്കാരിയായ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരിച്ചത്. ഈ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Woman dies tragically after being hit by speeding car in Kannur )

അമിത വേഗതയിൽ എത്തിയ കാർ ഒരു ഓട്ടോയിലും രണ്ട് ബൈക്കുകളിലുമാണ് ഇടിച്ചത്. മരിച്ച ഖദീജ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരം സ്വദേശികളായ രണ്ട് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മരിച്ച ഖദീജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com