കോഴിക്കോട് : അക്യൂപങ്‌ചർ കേന്ദ്രത്തിൽ ചികിത്സ തേടിയ ഹാജിറയെന്ന സ്ത്രീ മരിച്ച സംഭവത്തിൽ പുതിയ പരാതിയുമായി കുടുംബം രംഗത്തെത്തി. രോഗവിവരം സ്ഥാപനം മനഃപൂർവ്വം മറച്ചുവച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. (Woman dies seeking treatment at Acupuncture centre)
ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം ആവശ്യപ്പെടുന്ന രജിസ്‌ട്രേഷൻ ഇല്ലാതെയാണെന്നും പരാതിയിൽ പറയുന്നു. ഹാജിറയുടെ മക്കളാണ് പരാതി നൽകിയത്.