
കോളറ ബാധിച്ച് വയനാട്ടിൽ യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് കോളറ ബാധിച്ച് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം പ്രകടമായത്. ഞായറാഴ്ച രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിൽ കഴിയുന്നത്.